ഓഫീസിലെത്തിയ മുതിര്‍ന്ന പൗരനെ കാത്തുനിര്‍ത്തിച്ചു; സ്റ്റാഫുകള്‍ക്ക് കിടിലന്‍ ശിക്ഷയുമായി സിഇഒ

നോയിഡയിലെ ന്യു ഒഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫീസില്‍ നിരവധി പേരാണ് പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് 2005 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇവിടെ സിഇഒ(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍)യായി ചാര്‍ജെടുത്തത്. നിരന്തരം ഓഫീസിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുന്ന ശീലമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ഓഫീസിലെത്തുന്ന മുതിര്‍ന്ന പൗരന്മാരെ കാത്തിരിപ്പിനിരയാക്കരുതെന്നും അവരുടെ ആവശ്യങ്ങള്‍ പെട്ടെന്നു തന്നെ നിര്‍വഹിച്ചു കൊടുക്കണമെന്നും കര്‍ശന നിര്‍ദേശവും ഇദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.

ALSO READ: അടുത്ത വർഷം മുതൽ യുഎഇയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി; ഇല്ലാത്തവർക്ക് വീസ എടുക്കുന്നതിനും പുതുക്കുന്നതിനും വിലക്ക്

എന്നാല്‍ ഓഫീസിലെ 16 ജീവനക്കാരെയും കൃത്യവിലോപത്തിന് ശിക്ഷിച്ചിരിക്കുകയാണ് സിഇഒ. ഇരുപത് മിനിറ്റോളം മുതിര്‍ന്ന പൗരനെ വെയിറ്റ് ചെയ്യിപ്പിച്ചു എന്നതാണ് കുറ്റം. കൗണ്ടറിലെത്തിയ പ്രായമായ വ്യക്തിയെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ എത്രയും വേഗം ശരിയാക്കി നല്‍കണമെന്ന് സിഇഒ ജീവനക്കാരോട് നിര്‍ദേശിച്ചു. ഇതിനായി പ്രത്യേകം ഒരു വനിതാ ജീവനക്കാരിയെ ഇക്കാര്യം ഏല്‍പ്പിക്കുക കൂടി ചെയ്തു. കാര്യങ്ങള്‍ കൃത്യമായി നടന്നില്ലെങ്കില്‍ തന്നെ അക്കാര്യം അറിയിക്കണമെന്നും പറഞ്ഞിരുന്നു.

ALSO READ: നഖങ്ങള്‍ പിഴുതെടുത്തു… ക്രൂരമായി തല്ലി കൊന്നു; ദില്ലിയില്‍ ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍

എന്നാല്‍ 20 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടുമെത്തുമ്പോഴും പ്രായമായ ആ മനുഷ്യന് അവിടെ തന്നെ നില്‍ക്കുന്നതാണ് സിഇഒ കാണുന്നത്. ഇതില്‍ നീരസം വ്യക്തമാക്കിയ അദ്ദേഹം ജീവനക്കാരെ ശകാരിക്കുകയും എല്ലാവരെയും ഇരുപത് മിനിറ്റ് എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും ചെയ്തു. സിസിടിവിയില്‍ പതിഞ്ഞ ശിക്ഷാ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമാണ്. ജീവനക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷ പോലെയാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് ചില കമന്റുകള്‍ വരുന്നുണ്ടെങ്കിലും ഇത്തരം മാതൃകാപരമായ ശിക്ഷകള്‍ അനിവാര്യമാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here