നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാക്ക് അടക്കമുള്ള ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഫ്രാന്‍സ്, യു കെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലുള്ള സെറിലാക്ക് ഉത്പന്നങ്ങളില്‍ കമ്പനി പഞ്ചസാര ചേര്‍ക്കുന്നില്ലെന്ന വിവരവും പുറത്തുവന്നു. ഇതോടെ നെസ്‌ലെയുടെ ഇരട്ടത്താപ്പാണ് പുറത്താകുന്നത്.
ഇന്ത്യന്‍ വിപണിയിലുള്ള ഓരോ സെറിലാക്ക് വേരിയന്റിലും ശരാശരി 3 ഗ്രാം സപ്ലിമെന്ററി പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ജര്‍മനി, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സെറിലാക്ക് ആണ് കമ്പനി വിപണനം ചെയ്യുന്നത്.
ALSO READ:രാജ്യം കാത്തിരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിന് നാളെ തുടക്കം
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ ബെല്‍ജിയന്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യ നെസ്‌ലെക്ക് ലാഭകരമായ വിപണിയാണ്. ഇന്ത്യന്‍ വിപണയില്‍ 2022ലെ കണക്കുകള്‍ പ്രകാരം 250 മില്യണ്‍ ഡോളറിലധികം നെസ്‌ലെ ഉത്പന്നങ്ങളാണ് വില്‍ക്കപ്പെട്ടത്.
പൊതുജനാരോഗ്യത്തിന്റെയും ധാര്‍മികതയുടെയും കാര്യത്തില്‍ നെസ്‌ലെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞന്‍ നൈജല്‍ റോളിന്‍സ് അഭിപ്രായപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയോട് വിശദീകരണം തേടി. സംഭവത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.
ALSO READ:തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ മർദ്ദനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here