മക്കയിലെ വിശുദ്ധ ക അബ കഴുകല്‍ ചടങ്ങ് നടന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധികരിച്ച് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ്, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന വിശിഷ്ടാതിഥികള്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു.
Also Read: സിറ്റി ഗ്യാസ് പദ്ധതിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കമായി
പനിനീര്‍ കലര്‍ത്തിയ വിശുദ്ധ സംസം ജലം ഉപയോഗിച്ചാണ് കഅബയുടെ അകം കഴുകിയത്. തുടര്‍ന്ന് ഊദ് ഓയിലും റോസ് ഓയിലും ഉപയോഗിച്ച് കഅബാലയത്തില്‍ സുഗന്ധം പൂശുകയും ചെയ്തു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്തു. പരിശുദ്ധ മക്കയിലെ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ഈ ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here