രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടേത് പൊറാട്ട്‌ നാടകം: സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ

നാമനിർദേശപത്രിക സമർപ്പണത്തിനിടയിൽ യുഡിഎഫ്‌ സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കലക്ടറേറ്റിൽ നടത്തിയ പൊറാട്ട്‌ നാടകം പരിഹാസ്യമാണെന്ന്‌ സിപിഐഎം ജില്ലാ ആക്ടിങ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ. വരണാധികാരി നേരത്തെ രാഷ്‌ട്രീയപാർടികളെ അറിയിച്ച മാർഗ നിർദേശമനുസരിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി പത്രിക നൽകാനെത്തിയത്‌. സ്ഥാനാർഥിയുടെ നാമനിർദേശകൻ അസീസ്‌ കടപ്പുറം അതിരാവിലെ വരാണാധികാരിയുടെ ഓഫീസിലെത്തി തെരഞ്ഞെടുപ്പ്‌ ഡസ്‌ക്കിൽ നിന്ന്‌ ടോക്കൺ വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ഏർപ്പെടുത്തിയ വീഡിയോയിലും അവിടെയുള്ള സിസിടിവി ദൃശ്യങ്ങളിലും ഇത്‌ വ്യക്തമാണ്‌.

ALSO READ: നിയമനം സംബന്ധിച്ച ഹയർസെക്കൻഡറി കൊമേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധം: പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഇത്‌ കഴിഞ്ഞെത്തിയ യുഡിഎഫ്‌ സ്ഥാനാർഥി തനിക്ക്‌ ആദ്യ ടോക്കൺ നൽകണമെന്നാവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കുകയായിരുന്നു. ആദ്യമെത്തിയത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയുടെ നാമനിർദേശകനാണെന്ന്‌ വരണാധികാരി വ്യക്തമാക്കിയിട്ടും ഗൗനിക്കാതെ വായിൽ തോന്നിയത്‌ വിളിച്ചുപറഞ്ഞ്‌ പരിഹാസ്യമാവുകയായിരുന്നു എംപി. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയെന്ന നിലയിലുള്ള മാന്യതപോലും കാണിക്കാതെ എംപി കാട്ടികൂട്ടിയ പേക്കൂത്ത്‌ ജനാധിപത്യസമൂഹത്തിന്‌ അപമാനമാണെന്ന്‌ സി എച്ച്‌ കുഞ്ഞമ്പു പറഞ്ഞു.

ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇന്ന് 87 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News