ഇതെല്ലാം ഇപ്പോള്‍ ശീലമായി; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിലെ നിരാശ പങ്കുവെച്ച് ചാഹൽ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ലെന്നത് ക്രിക്കറ്റ് ആരാധകർക്ക് നിരാശയായിരുന്നു. ഇപ്പോൾ തന്നെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിലെ നിരാശ പങ്കുവെച്ചിരിക്കുകയാണ്ചാഹല്‍. ഇതെല്ലാം ഇപ്പോള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്നും ടീമില്‍ നിന്നൊഴിവാക്കുന്നതെല്ലാം ഇപ്പോള്‍ ശീലമായെന്നും ചാഹല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ALSO READ:‘ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, എന്റെ എല്ലാ തിരക്കുകളുടെയും പങ്കാളി’; പുതിയ വിശേഷം പങ്കുവെച്ച് വിഘ്‌നേശ്

ലോകകപ്പില്‍ 15 പേര്‍ക്കല്ലെ കളിക്കാന്‍ കഴിയു. അല്ലാതെ 17-18പേര്‍ക്ക് കളിക്കാന്‍ കഴിയില്ലല്ലോ. ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ നിരാശ തോന്നി. പക്ഷെ അതൊക്കെ മറന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. മൂന്ന് ലോകകപ്പുകളിലായില്ലെ എന്നെ ഒഴിവാക്കുന്നു. അതുകൊണ്ട് ഇതൊക്കെ ഇപ്പോള്‍ എനിക്ക് ശീലമാണ്. കൗണ്ടിയില്‍ കളിക്കാനായത് വലിയ ഭാഗ്യമാണ്. കാരണം, നെറ്റ്സില്‍ എത്ര പരിശീലനം നടത്തിയാലും മത്സര ക്രിക്കറ്റില്‍ പന്തെറിയുന്നതുപോലെ വരില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ ഫസ്റ്റ് ഡിവിഷന്‍ കൗണ്ടിയില്‍ കളിക്കാന്‍ ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു.

ALSO READ:ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ക്ക് ദാരുണാന്ത്യം; 30 പേര്‍ക്ക് പരുക്കേറ്റു

വീട്ടില്‍ വെറുതെ ഇരിക്കരുതെന്ന് കരുതിയാണ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തയാറയത്.അതുകൊണ്ടാണ് കൗണ്ടി കളിക്കാന്‍ കെന്‍റില്‍ എത്തിയതെന്നും ചാഹൽ പറഞ്ഞു.കാരണം, എവിടെയായാലും എങ്ങനെയായാലും എനിക്ക് ക്രിക്കറ്റ് കളിക്കണം. കൗണ്ടിയില്‍ എനിക്ക് റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ അവസരം കിട്ടി. എക്കാലത്തും റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുക എന്നത് എന്‍റെ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ കെന്‍റിനായി കളിക്കുന്നത് മികച്ച അനുഭവമായിരുന്നുവെന്നുമാണ് ചാഹല്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News