പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ 30 വര്‍ഷത്തോളം താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നുവെന്നും പിന്നീടാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ഷാരൂഖ് ഖാന്‍ തന്റെ 59-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
30 വര്‍ഷമായി പുകവലിച്ച ശേഷമുള്ള തീരുമാനത്തെ മാതൃകയായി കാണരുതെന്നാണ് ഷാരൂഖ് പറയുന്നത്. തന്റെ ആരാധകരുമായുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയിലായിരുന്നു ആഘോഷങ്ങള്‍ക്കിടയില്‍ നടന്റെ പ്രഖ്യാപനം. സിഗരറ്റ് വലിക്കുന്ന ശീലത്തെക്കുറിച്ച് താരം പലപ്പോഴും പറഞ്ഞിരുന്നു. 2011-ല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരു ദിവസം ഏകദേശം 100 സിഗരറ്റുകള്‍ വലിക്കുമെന്നായിരുന്നു താരം പറഞ്ഞത്. ഭക്ഷണം കഴിക്കാന്‍ മറക്കുക പതിവാണെന്നും അധികം വെള്ളം കുടിക്കുന്ന ശീലമില്ലെന്നും പറഞ്ഞ ഷാരൂഖ് തനിക്ക് 30 കപ്പ് കട്ടന്‍ കാപ്പി നിര്‍ബന്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.
ALSO READ:റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍
ഒരു താഴ്ന്ന ഇടത്തരം കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും മാതാപിതാക്കള്‍ പഠിപ്പിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് തനിക്ക് വിദ്യാഭ്യാസം ലഭിച്ചതെന്നും ഷാരൂഖ് ആരാധകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. കഠിനാധ്വാനം പോലെ പ്രാധാന്യമാണ് സ്വപ്നം കാണുകയും പിന്തുടരുകയും ചെയ്യുന്നതെന്നും വിജയം സുനിശ്ചിതമാകുമെന്നും ആരാധകരെ പ്രചോദിപ്പിച്ചു കൊണ്ട് താരം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here