ഐപിഎല്‍ ഇന്ത്യയിൽ തന്നെ; അഭ്യുഹങ്ങൾക്ക് അവസാനമിട്ട് ബിസിസിഐ

ഐപിഎല്‍ 2024 ലെ രണ്ടാംഘട്ട മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ. മത്സരങ്ങൾ യുഎഇയില്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. മുഴുവന്‍ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ സ്ഥാപനം കേരളം ഏറ്റെടുത്ത് നടത്തി; ന്യൂസ് പ്രിൻ്റ് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി കെപിപിഎൽ

ഐപിഎല്ലിന്‍റെ രണ്ടാംഘട്ട മത്സരങ്ങള്‍ യുഎയിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രണ്ടാംപാദ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നായിരുന്നു റിപോർട്ടുകൾ വന്നിരുന്നത്.

ഐപിഎല്ലിന്‍റെ രണ്ടാം പകുതി ദുബായില്‍ ആക്കാനാണ് സാധ്യതകള്‍ എന്നായിരുന്നു പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. ചില ഐപിഎല്‍ ടീമുകള്‍ താരങ്ങളോട് പാസ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളുന്നതാണ് അരുൺ ധുമാലിന്റെ വെളിപ്പെടുത്തൽ.

ALSO READ: സംസ്ഥാനത്ത് താപനില നാല് ഡിഗ്രി വരെ കൂടാം; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News