വൈകിട്ടൊരുക്കാം നല്ല കുഴഞ്ഞ ചക്കപ്പുഴുക്കും ഒരു വെറൈറ്റി കാന്താരി ചമ്മന്തിയും.
ചക്കപ്പുഴുക്ക് തയ്യാറാക്കുന്ന വിധം
ചേരുവകള്‍
ചക്ക – 500 ഗ്രാം
തേങ്ങ ചിരകിയത് – 2 കപ്പ്
മഞ്ഞള്‍പ്പൊടി – 1 നുള്ള്
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 6 എണ്ണം
ജീരകം – 1 നുള്ള്
വെളുത്തുള്ളി (അല്ലി) – 9 എണ്ണം
കറിവേപ്പില – 3 തണ്ട്
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
വെള്ളം – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചക്ക ചെറുതായി അരിഞ്ഞ് അതില്‍ ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും കുറച്ച് മഞ്ഞള്‍പ്പൊടിയും വെള്ളവും കൂടി ഒഴിച്ച് അടച്ച് വച്ച് വേവിക്കുക.
തേങ്ങ ചിരകിയതും കറിവേപ്പിലയും ചെറിയ ഉള്ളിയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും കൂടി ഒന്നു ചതച്ചെടുക്കുക
ഈ അരപ്പ് വെന്ത ചക്കയിലേക്ക് ഇട്ട് നന്നായി ഇളക്കി മൂടി വച്ച് കുറച്ചു സമയം കൂടി വേവിക്കുക
നന്നായി ഇളക്കി കുറച്ച് പച്ചവെളിച്ചെണ്ണയും കൂടി ഒഴിച്ചാല്‍ ചക്കപ്പുഴുക്ക് തയ്യാര്‍
കാന്താരി ചമ്മന്തി തയ്യാറാക്കുന്ന വിധം
ചോരുവകള്‍
കാന്തരി – 10
ചെറിയഉള്ളി – 10
കറിവേപ്പില
പുളി
ഉപ്പ്.
വെളിച്ചെണ്ണ
പാകം ചെയ്യുന്ന വിധം
കാന്താരിയും കൊച്ചുഉളളിയും കറിവേപ്പിലയും പുളിയും ഇടികല്ലില്‍ ഇടിച്ചെടുത്ത് വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here