ഉരുളക്കിഴങ്ങ് ചക്കരക്കുരു ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന നോക്കാം…
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത് – 2 കപ്പ്
ഉരുളക്കിഴങ്ങ് വലുത് – 2 എണ്ണം(ചതുര കഷണങ്ങളായി മുറിച്ചത്)
ചക്കക്കുരു – 1 കപ്പ്(തൊലി കളഞ്ഞ് രണ്ടായി മുറിച്ചത്)
ചുവന്നുള്ളി – 10 എണ്ണം(നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി അരിഞ്ഞത് – 1 വലിയ കഷണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 6 എണ്ണം(നീളത്തില്‍ അരിഞ്ഞത്)
തക്കാളി – 1 എണ്ണം(ചതുരത്തില്‍ അരിഞ്ഞത്)
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – 2 ടീസ്പൂണ്‍
ഗരംമസാല – 2 ടീസ്പൂണ്‍
കറിവേപ്പില – 4 തണ്ട്
തേങ്ങാക്കൊത്ത് – 1/2 കപ്പ്
Also read:ഇനി സൽക്കാരം ഒട്ടും കുറയ്‌ക്കേണ്ട…; നൽകാം ഒരു കിടിലൻ വിഭവം
ഉണ്ടാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കറില്‍ ചിക്കനും ഉരുളക്കിഴങ്ങും ചക്കക്കുരുവും പാകത്തിന് വെള്ളവും ഉപ്പും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് രണ്ടോ മൂന്നോ വിസിലടിപ്പിക്കുക. ഒരു ഉരുളി ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി , പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി , ഗരം മസാല , കുരുമുളകുപൊടി ഇവ ചേര്‍ത്ത് വഴറ്റി തക്കാളി അരിഞ്ഞുവച്ചിരിക്കുന്നതും ചേര്‍ക്കാം. തക്കാളി വാടിത്തുടങ്ങുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന ചിക്കനും ഉരുളക്കിഴങ്ങും ചക്കക്കുരുവും ചേര്‍ത്ത് വഴറ്റിയെടുക്കാം. കറിക്ക് ചാറ് കൂടുതല്‍ വേണമെന്നുണ്ടെങ്കില്‍ അല്‍പ്പം തേങ്ങാ വറുത്തരച്ചതോ വെള്ളമോ ചേര്‍ത്ത് കുറുക്കിയെടുക്കാം. അടുപ്പില്‍നിന്ന് ഇറക്കിയ ശേഷം കറിവേപ്പില വിതറി അല്‍പ്പസമയം അടച്ചുവച്ചശേഷം വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here