‘എനിക്ക് നീയാരാണെന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല’, പ്രിയയുടെ പിറന്നാൾ ആഘോഷിച്ച് ചാക്കോച്ചൻ

മലയാളികളുടെയും സിനിമാപ്രേമികളുടേയുമെല്ലാം ചോക്ലേറ്റ് ബോയ് ആണ് കുഞ്ചാക്കോ ബോബൻ. കാലമെത്ര കഴിഞ്ഞാലും ചോക്ലേറ്റ് ബോയ് എന്ന ചാക്കോച്ചന്റെ ടാഗ് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. തന്റെ യൗവ്വനകാലത്ത് തനിക്ക് ലഭിച്ച ഒരുപാട് കത്തുകളും മറ്റുമെല്ലാം ചാക്കോച്ചൻ പലപ്പോഴും ആളുകളുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അവസാനം ചാക്കോച്ചൻ തന്റെ പ്രണയിനിയായ പ്രിയയെ സ്വന്തമാക്കുകയായിരുന്നു.

ഇപ്പോൾ കുടുംബവുമൊത്ത് പ്രിയയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ചാക്കോച്ചൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ പ്രണയിനിക്കൊപ്പം ഈ ദിവസം അടിച്ചുപൊളിച്ചുവെന്ന് ചാക്കോച്ചൻ പറയുന്നു. നീ എനിക്ക് ആരാണെന്ന് എനിക്കിപ്പോഴും പറയാൻ കഴിയില്ലെന്നും, എന്നാൽ എനിക്ക് എല്ലാമെല്ലാമാണെന്നും ചാക്കോച്ചൻ പറയുന്നു.

വളരെ ചെറിയ രീതിയിലാണ് പ്രിയയുടെ പിറന്നാൾ ആഘോഷിച്ചത് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. കുടുംബം മാത്രമല്ല, സിനിമാ മേഖലയിൽനിന്നും വളരെ കുറച്ചുപേരെ ആഘോഷത്തിൽ പങ്കെടുത്തിരുന്നുള്ളൂ. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ, മഞ്ജു വാര്യർ, രമേശ് പിഷാരടി തുടങ്ങിയവരെ മാത്രമേ ചിത്രങ്ങളിൽ കാണുന്നുള്ളൂ. വന്നവരോടെല്ലാം അകമഴിഞ്ഞ നന്ദിയും ചാക്കോച്ചൻ അറിയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News