‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ ആണ്’; അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

മലയാളികളുടെ ചോക്കലെറ്റ്‌ നായകനാണ് കുഞ്ചാക്കോ ബോബൻ. ഏറെ പ്രിയപ്പെട്ട നടനെ ചാക്കോച്ചൻ എന്നാണ് മലയാളികൾ വിളിക്കുന്നത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും മകൻ ഇസഹാഖ് ബോബനുമെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.

ALSO READ: മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ ഒടുവില്‍ ധോണിയും കൂട്ടരും തിയേറ്ററില്‍; ആര്‍ത്തുവിളിച്ച് ആരാധകര്‍

ഇപ്പോഴിതാ കേരളത്തിലെ ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്നും കശ്മീരിന്റെ തണുപ്പിൽ എത്തിയിരിക്കുകയാണ് താരകുടുംബം. ചാക്കോച്ചനും കുടുംബവും കശ്മീരിൽ അവധിക്കാലം ആസ്വദിക്കുകയാണ്. കശ്മീർ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ചാക്കോച്ചൻ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ’ ആണ് എന്നാണ് ചാക്കോച്ചൻ ചോദിക്കുന്നത്.

ALSO READ: തായ്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിച്ച് സാനിയ; ആനകൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

മകൻ ഇസഹാഖ് ബോബനും കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിക്കുന്നത്. 2019 ഏപ്രിൽ 16നാണ് ഇസുവിന്റെ ജനനം. ചാക്കോച്ചൻ ഇടയ്ക്കിടെ ഇസുവിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്.  എന്തായാലും ചാക്കോച്ചനും കുടുംബവും കശ്മീരിലെ ചിൽ ഹോളിഡേയ്സ് ആഘോഷമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News