‘മൊതലാളീ ജങ്ക ജഗ ജഗാ’; തൃശൂരിൽ വീണ്ടും ചാള ചാകര

Thrissur Chakara

തൃശൂരിൽ വീണ്ടും ചാള ചാകര. ഇത്തവണ വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിലാണ് ചാളക്കൂട്ടം കരയ്ക്കടിഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തിരയോടൊപ്പം കൂട്ടമായി മീൻ കരക്കടിഞ്ഞത്. കഴിഞ്ഞയാഴ്ച ചാവക്കാട് അകലാട് ബീച്ചിലും ചാകരയെത്തിയിരുന്നു. തളിക്കുളം ഭാഗത്തും ആഴ്ചകൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിരുന്നു. ആഴ്ചകളുടെ വ്യത്യാസത്തിൽ ഇതിപ്പോൾ മൂന്നാം തവണയാണ് തൃശൂരിൽ ചാള ചാകരയെത്തുന്നത്.

അന്തരീക്ഷ താപനിലയിലുണ്ടായ വിത്യാസമാണ് ചാള ചാകരയ്ക്ക് കാരണം. അടിത്തട്ടിൽ ഓക്സിജൻ കിട്ടാത്ത അവസ്ഥ ഉണ്ടാകുമ്പോൾ ചാള മീൻ കരക്കടിയുന്നു എന്നതാണ് ചാകരയുണ്ടാകുന്നതിന്റെ ശാസ്ത്രീയമായ വിശദീകരണം.

Also Read: ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് അതിഥി തൊഴിലാളികൾ മരിച്ച സംഭവം; കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ

വിവരമറിഞ്ഞ് മീൻ ശേഖരിക്കാനും വീഡിയോ പകർത്താനുമായി നിരവധി ആളുകളാണ് ബീച്ചിലേക്കെത്തിയത്. വന്നവർ വന്നവർ കിട്ടിയ പാത്രങ്ങളില്ലും കവറുകളിലുമെല്ലാം ചാളക്കൂട്ടത്തെ വാരിയെടുത്തു. ഒരു തീരപ്രദേശത്തേക്ക് മുഴുവനും കൂട്ടത്തോടെ ചാള ചാകര എത്തിയത് പ്രദേശവാസികൾക്ക് അമ്പരപ്പുളവാക്കി. എന്തായാലും കുറച്ച് ആഴ്ചകളുടെ വ്യത്യാസത്തിൽ തൃശൂർ ജില്ലയിലെ മൂന്നാമത്തെ ചാകരയാണ് ഗണേശമംഗലം ബീച്ചിലുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News