സർക്കാർ സ്ഥാനത്തുനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടാൽ പടിയിറങ്ങുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്ന അക്കാദമി അംഗങ്ങളുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയെ സംബന്ധിച്ച തീരുമാനങ്ങൾ താൻ മാത്രമല്ല എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Also Read: അന്വേഷണത്തിൽ തെളിവുകളില്ല; കിഫ്‌ബി മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി
പരാതി സർക്കാരിന് നൽകിയിട്ടുണ്ടല്ലോ. സർക്കാർ പരിശോധിക്കട്ടെ. യോഗ്യനാണോ അല്ലയോ എന്ന് സാംസ്കാരിക വകുപ്പും സർക്കാരും പറയട്ടെ. താൻ ഒറ്റക്ക് തീരുമാനങ്ങളെടുത്തിട്ടില്ല. അങ്ങനെ എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാം. അക്കാദമി സെക്രട്ടറിയും സാംസ്കാരിക വകുപ്പും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: വൃദ്ധയെ മരുമകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മരുമകൾ പൊലീസ് കസ്റ്റഡിയിൽ
കുക്കു പരമേശ്വരൻ , മനോജ് കാന തുടങ്ങി ഒമ്പത് ചലച്ചിത്ര അക്കാദമി അംഗങ്ങൾ യോഗം ചേർന്നിരുന്നു. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്നാണ് ഇവർ മുന്നോട്ടുവച്ച പ്രധാന ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here