29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; മലയാളത്തില്‍ നിന്നും ഫാസില്‍ മുഹമ്മദിന്‍റെ ‘ഫെമിനിച്ചി ഫാത്തിമ’യും, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറ’വും

29th iffk

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്നും ഫാസില്‍ മുഹമ്മദിന്‍റെ ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്നീ സിനിമകള്‍ തിരഞ്ഞെടുത്തു. സംവിധായകന്‍ ജിയോ ബേബി ചെയര്‍മാനും തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്‍, ഫാസില്‍ റസാഖ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്. ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്താണ് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുക.

ALSO READ: കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: ടി പി രാമകൃഷ്ണന്‍

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ:

1. ഫെമിനിച്ചി ഫാത്തിമ – ഫാസില്‍ മുഹമ്മദ്

2. അപ്പുറം – ഇന്ദു ലക്ഷ്മി

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ:

1. എ പാന്‍ ഇന്ത്യന്‍ സ്റ്റോറി – വി.സി.അഭിലാഷ്

2. കാമദേവന്‍ നക്ഷത്രം കണ്ടു – ആദിത്യ ബേബി

3. മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍ – അഭിലാഷ് ബാബു

4. ഗേള്‍ഫ്രണ്ട്സ് – ശോഭന പടിഞ്ഞാറ്റില്‍

5. വെളിച്ചം തേടി – റിനോഷന്‍ കെ.

6. കിഷ്കിന്ധാ കാണ്ഡം – ദിന്‍ജിത് അയ്യത്താന്‍

7. കിസ് വാഗണ്‍ – മിഥുന്‍ മുരളി

8. പാത്ത് ജിതിന്‍ – ഐസക് തോമസ്

9. സംഘര്‍ഷ ഘടന – കൃഷാന്ദ് ആര്‍.കെ.

10. മുഖക്കണ്ണാടി – സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍

11. വിക്ടോറിയ – ശിവരഞ്ജിനി ജെ.

12. Watuzi Zombie! – സിറില്‍ എബ്രഹാം ഡെന്നിസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News