ഐഎഫ്എഫ്കെയിലേക്ക് അയച്ച ചിത്രം കാണാതെ ജൂറി തള്ളിയെന്ന സംവിധായകന്റെ ആരോപണത്തില്‍ വിശദീകരണം നല്‍കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. പരാതി ഉന്നയിച്ച സംവിധായകന് അക്കാദമിയില്‍ വന്ന് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാമെന്നും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററുണ്ടെന്നും വിഷയത്തില്‍ ചലച്ചിത്ര അക്കാദമി പ്രതികരിച്ചു.
READ ALSO:തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്, തിരിച്ചുകയറാൻ വഴികളില്ല: സൗത്താഫ്രിക്കയുടെ സർവാധിപത്യം
ഐഎഫ്എഫ്‌കെ മലയാളം സിനിമാ ടുഡേ വിഭാഗത്തിലേക്ക് സമര്‍പ്പിച്ച എറാന്‍ എന്ന ചിത്രം ജൂറി ഒരു സെക്കന്‍ഡുപോലും കാണാതെ തള്ളിയെന്നായിരുന്നു സംവിധായകന്‍ ഷിജു ബാലഗോപാലന്റെ ആരോപണം. എന്നാല്‍ ഷിജു ബാലഗോപാലന്റെ ആരോപണങ്ങള്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പൂര്‍ണമായും തള്ളി.
READ ALSO:മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പലരും ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിച്ചത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിച്ചതെന്നും ചലച്ചിത്ര അക്കാദമി പറഞ്ഞു. അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ലെന്നും അക്കാദമി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here