ആ മനുഷ്യത്വം ഇനിയില്ല, ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു

ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും മനുഷ്യത്വം മുറുകെപ്പിടിച്ച ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു. കൊവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ദേയനായിരുന്നു ചാലാടൻ ജനാർദ്ദനൻ.

വീട്ടിൽ കുഴഞ്ഞുവീണായിരുന്നു ജനാർദ്ദനന്റെ മരണം. ബീഡി തൊഴിലാളിയായ ജനാർദ്ദനൻ രണ്ട് ലക്ഷം രൂപയാണ് വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. ബീഡി തെറുപ്പ് കമ്പനിയിൽ നിന്ന് കിട്ടിയ ആകെ സമ്പാദ്യത്തിൽ നിന്ന് വലിയൊരു ഭാഗമാണ് ജനാർദ്ദനൻ സർക്കാരിന്റെ ജനക്ഷേമപ്രവർത്തനത്തിന് നൽകിയത്. ജനാർദ്ദനന്റെ ഈ മനുഷ്യത്വമുഖമുള്ള നടപടി സർക്കാരിന്റെ വാക്സിൻ ചലഞ്ചിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൂടുതൽ ശക്തി പകർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News