ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ തുറന്നു

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ തുറന്നു. രാവിലെ കൃത്യം ആറിന് ആദ്യം പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമാണ് ആദ്യം തുറന്നത്. നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി, ചാലക്കുടി മണ്ഡലം വരണാധികാരി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, രാഷ്ട്രീയ കക്ഷി ഏജൻ്റുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറന്നത്.

ALSO READ: വോട്ടെണ്ണലിന് സജ്ജം; തിരിച്ചുവരുമെന്നുറച്ച് ഇന്ത്യ സഖ്യം, ജനവിധി അറിയാന്‍ രാജ്യം!

സ്ട്രോംഗ് റൂം തുറന്ന ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഏജൻ്റുമാരെ ബോധ്യപ്പെടുത്തി. തുടർന്ന് ലോഗ് ബുക്കിൽ രേഖപ്പെടുത്തി. നിരീക്ഷകനും വരണാധികാരിയും ഏജൻറുമാരും രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമാണ് പിന്നീട് തുറന്നത്. തുടർന്ന് കൈപ്പമംഗലം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറന്നു.

ALSO READ: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News