ചാലക്കുടിയുടെ സ്വപ്നം പൂവണിയുന്നു; അടിപ്പാതയുടെ ട്രയൽ റൺ ഞായറാഴ്ച

വർഷങ്ങൾക്കു മുൻപ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ട്രയൽ റൺ നടക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു. മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ തിങ്കളാഴ്ചയോടെ പാത പൂർണമായും തുറന്നു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Also Read: അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ

പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റ സമയത്ത് തന്നെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും തന്നെ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിരുന്നതായി മന്ത്രി പറഞ്ഞു. നിയമസഭയിലും ഈ വിഷയം ചർച്ചയായി. ചാലക്കുടി അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയോട് അഭിപ്രായം ചോദിക്കുകയും പ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഡൽഹിയിൽ വെച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച് ഈ വിഷയം ചർച്ച ചെയ്തിരുന്നു. തൃശൂർ ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചാലക്കുടി അടിപ്പാതയുടെ വിഷയം ഉൾപ്പെടെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രി പറഞ്ഞു.

പദ്ധതി എളുപ്പത്തിലാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നതായും പുരോ​ഗതി ഇല്ലാത്ത അവസരത്തിൽ കരാറുകാർക്കെതിരെ കൃത്യമായ നടപടിയെടുത്ത് മുന്നോട്ടു പോയിരുന്നതായും മന്ത്രി പറഞ്ഞു. തൃശൂർ ജില്ലയിലെ ഡിഐസിസി യോഗങ്ങളിലും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും പ്രവൃത്തി സംബന്ധിച്ച് പരിശോധിച്ചു. ജില്ലാ കലക്ടർക്കും നോഡൽ ഓഫീസർമാർക്കും പ്രത്യേക ചുമതല നൽകി. അടിപ്പാത നിർമ്മാണം പൂർത്തിയാക്കി വേഗത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ദേശീയപാത വികസന അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ദീർഘകാലത്തെ ജനങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News