വയനാടിനെ ദുരിതത്തിലാക്കിയ വന്‍ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രദേശത്തെ പുഴ ഗതിമാറി ഒഴുകുന്നതായി റിപ്പോര്‍ട്ട്. സംഭവസ്ഥത്ത് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തി.
ALSO READ: വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു
വലിയ തോതിലുള്ള നാശനഷ്ടമാണ് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്. പത്തുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവര്‍ത്തകര്‍. പലരും ജീവന്‍ രക്ഷിക്കാനായി വീടിനു മുകളിലാണ് അഭയം പ്രാപിച്ചത്. വാഹനങ്ങളും വീടുകളുമെല്ലാം തകര്‍ന്ന നിലയിലാണ്.
ALSO READ: വയനാട് ഉരുള്‍പൊട്ടല്‍; മരണം 10 ആയി
മരത്തടികള്‍, ചെളി, മാലിന്യം എന്നിവ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലും ഫയര്‍ഫോഴ്‌സ് അടക്കം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അഞ്ചു മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ ഹെലിക്കോപ്റ്റര്‍ ഒഴിവാക്കി പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് മന്ത്രിമാര്‍ ഇവിടെ എത്തുക. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അല്പസമയത്തിലകം എത്തിച്ചേരും. മന്ത്രിമാരായ കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവര്‍ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാര്‍ഗം വയനാട്ടില്‍ എത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here