ജാര്‍ഖണ്ഡില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; ബിജെപിക്ക് രൂക്ഷ വിമര്‍ശനം

ജാര്‍ഖണ്ഡില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ചംപൈ സോറന്‍. രൂക്ഷ വിമര്‍ശനമാണ് ബിജെപിക്ക് എതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റ് എന്നും ചംപൈ സോറന്‍ ആരോപിച്ചു. വിശ്വാസ പ്രമേയത്തിന്‍ ചര്‍ച്ച തുടരുകയാണ്.

ALSO READ:  ഗ്രാമി അവാര്‍ഡ്; പുരസ്‌കാര തിളക്കത്തില്‍ ശങ്കര്‍ മഹാദേവന്റെയും സക്കീര്‍ ഹുസൈന്റെയും ‘ശക്തി’

ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ഭരണകക്ഷി എംഎല്‍എമാര്‍ കഴിഞ്ഞദിവസം തന്നെ റാഞ്ചിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസവോട്ട് തേടുന്ന ഘട്ടത്തില്‍ സഭയില്‍ ഹാജരാകാന്‍ കോടതി അനുമതി നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ അറസ്റ്റിന് പിന്നാലെ വന്‍ രാഷ്ട്രീയ ചരടുവലികള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ കണ്ടെങ്കിലും, ചില നിയമ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ചിരുന്നു

ALSO READ:  സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് വൈദ്യുതി തീരുവ 15 പൈസ കൂട്ടി; പ്രതീക്ഷിക്കുന്നത് 24 കോടിയുടെ അധിക വരുമാനം

അതേസമയം തനിക്കെതിരെയുള്ള ഇഡി നടപടി കേന്ദ്രസർക്കാരിൻ്റെ ഗൂഢാലോചനയെന്ന് ഹേമന്ത് സോറൻ പറഞ്ഞു. ആദിവാസികൾക്കെതിരെ പല വിധത്തിൽ ആക്രമണം നടക്കുന്നുഅതിൻ്റെ തുടർച്ചയാണ് തനിക്ക് എതിരായ നടപടിയെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. ജനുവരി 31ന് രാത്രി രാജ്യത്ത് ആദ്യമായി ഒരു മുഖ്യമന്ത്രി അറസ്റ്റ് ചെയ്തു. തന്റെ അറസ്റ്റിൽ രാജ്ഭവനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News