ചമ്പായ് സോറന്‍ ബിജെപിയിലേക്ക്

മുന്‍ ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്ക്. എക്‌സ് പോസ്റ്റിലൂടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അര്‍ധരാത്രിയോടെയാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: ആലപ്പുഴയിലെ 22 കാരിയുടെ ആത്മഹത്യ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആസിയയുടെ കുടുംബം

ജയില്‍ മോചിതനായ ഹേമന്ത് സോറന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത ചമ്പായ് സോറന്‍ പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തന്നെ അപമാനിച്ചെന്നായിരുന്നു പ്രധാന ആരോപണം. തനിക്ക് കുറച്ചുകൂടി സമയം അനുവദിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതല്‍ പരിശ്രമിച്ചേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജാര്‍ഖണ്ഡ് ടൈഗര്‍ എന്ന അറിയപ്പെടുന്ന ചമ്പായ് സോറനാണ് സംസ്ഥാനത്തിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച പ്രധാന നേതാക്കളിലൊരാള്‍.

ALSO READ: ഇസ്രയേലിന് ആയുധം നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കണം; മോദിയെ ആശങ്കയിലാക്കി പ്രതിപക്ഷ പ്രസ്താവനയ്ക്ക് ജെഡിയുവിന്റെ പിന്തുണ

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ ബിജെപി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് അസം മുഖ്യമന്ത്രിയെയാണ്. ചമ്പായ് സോറന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ബിജെപിയെ ശക്തിപ്പെടുത്തണമെന്ന് ഹിമന്ത ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്ന സോറന്റെ ചിത്രം പുറത്ത് വിട്ട് ആഗസ്റ്റ് 30ന് റാഞ്ചിയില്‍ വച്ച് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News