ജാര്‍ഖണ്ഡ് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് ചംപൈ സോറന്‍. 81 അംഗ നിയമസഭയില്‍ 48 വോട്ടുകള്‍ നേടിയാണ് ചംപൈ സോറന്‍ നയിക്കുന്ന സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് വിജയിച്ചത്.ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ മൂന്ന് ദിവസം മുമ്പാണ് ചംപൈ സോറന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. പ്രതിപക്ഷത്തിന് 29 എം എൽഎമാരുടെ പിന്തുണ ലഭിച്ചു.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് സഭയില്‍ സംസാരിച്ച മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ താനിവിടെ കണ്ണുനീര്‍ വീഴ്ത്താന്‍ വന്നതല്ലെന്നും ഇവിടെ ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും കണ്ണുനീരിന് വിലയില്ലെന്നും വികാരഭരിതനായി പറഞ്ഞു. കേന്ദ്രത്തിന്റെ ഗൂഡാലോചനയുടെ ഭാഗമായ അറസ്റ്റില്‍ രാജ്ഭവനും പങ്കുണ്ടെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു.
അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും റായ്പൂരിലെ നിയമസഭയില്‍ വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എക്‌സിക്യൂട്ടീവ് പ്രസിഡന്റ് റാഞ്ചിയിലെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് വിശ്വാസ വോട്ടില്‍ പങ്കെടുത്തത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇക്കഴിഞ്ഞ ജനുവരി 31നാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here