ചാമ്പ്യന്‍സ് ബോട്ട് ലീഗ്; വള്ളംകളിയുടെ കലാശ പോരാട്ടത്തിന് പിന്നാലെ അപകടം

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായ പാണ്ടനാട് വള്ളംകളിയുടെ കലാശ പോരാട്ടത്തിന് പിന്നാലെ അപകടം. വിജയികളായ വീയപുരം ചുണ്ടന്‍ വള്ളവും മോട്ടോര്‍ ബോട്ടും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഫിനിഷിങ് പോയിന്റില്‍ നിന്ന് ചുണ്ടന്‍ തിരികെ വേഗത്തില്‍ തുഴഞ്ഞു വരുമ്പോള്‍ എതിരെ വന്ന ബോട്ടുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തുഴച്ചിലുകാരനായ അന്‍വിന് കാലിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

READ ALSO:എറണാകുളത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പാനദിയിലെ പാണ്ടനാട് നെട്ടായത്തിലായിരുന്നു മത്സരം നടന്നത്. സി.ബി.എല്ലിന്റെ 11-ാം പാദമത്സരത്തില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായപ്പോള്‍ നടുഭാഗം രണ്ടാമതും മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ മൂന്നാം സ്ഥാനത്തും എത്തി.
പവലിയന് സമീപം കിടന്ന ബോട്ട് മറുകരയിലേക്ക് പോകാന്‍ ഓടിച്ചപ്പോള്‍ വേഗത്തിലെത്തിയ ചുണ്ടന്‍ ഇടിച്ചു കയറുകയായിരുന്നു. ചുണ്ടന്റെ മുന്‍ഭാഗം ഉള്‍പ്പെടെ ബോട്ടിനുള്ളിലായി.

READ ALSO:26 ഓസ്‌കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News