ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍, ലോകത്തിന്റെ കണ്ണുകള്‍ ഇനി തുര്‍ക്കിയിലേക്ക്

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍. ലോകത്തിന്റെ കണ്ണുകള്‍ ഇനി തുര്‍ക്കിയിലെ അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന്. ഇന്റര്‍ മിലാനും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ് മത്സരം. രാത്രി 12.30 നാണ് മത്സരം

സീസണിലെ ട്രിപ്പിള്‍ കിരീടമാണ് മാന്‍ സിറ്റിയുടെ ലക്ഷ്യമെങ്കില്‍ നാലാം ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ടാണ് ഇന്റര്‍ മിലാന്‍ താരങ്ങള്‍ ബൂട്ട് അണിയുന്നത്. സെമിയില്‍ എസി മിലാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്റര്‍ മിലാന്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. 2003 ചാമ്പ്യന്‍സ് ലീഗ് സെമിയിലും 2005-ല്‍ ക്വാര്‍ട്ടറിലും എസി മിലാനോടേറ്റ തോല്‍വിക്ക് ഇന്ററിന്റ മധുര പ്രതികാരം കൂടിയായി ഈ ഫൈനല്‍ പ്രവേശനം.

ഇന്ററിന്റെ ആറാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. 2010-ലാണ് ഇന്റര്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡിനെ നക്ഷത്രം എണ്ണിച്ചാണ് മാന്‍ സിറ്റി ഫൈനലിലേക്ക് പ്രവേശിച്ചത്. സീസണില്‍ ട്രെബിള്‍ കിരീടനേട്ടമാണ് മാഞ്ചസ്റ്റര്‍ സിറ്റി ലക്ഷ്യമിടുന്നത്. എഫ്എ കപ്പ് നേടിയത് സിറ്റിയുടെ ആത്മവിശ്വാസത്തെ ചേറുതൊന്നുമല്ല ഉയര്‍ത്തിയത്. 1999ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ പരിശീലനത്തിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇംഗ്ലിഷ് ഫുട്‌ബോളില്‍ ട്രെബിള്‍ നേട്ടം കൈവരിച്ച ഒരേയൊരു ടീം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News