വിനീഷ്യസിന്റെ ഹാട്രിക് ഷോ; ബെർണബ്യുയിൽ റയലിന്റെ ഗോൾ മഴ

CHAMPIONS LEAGUE

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ബൊറൂസിയ ഡോർട്മുണ്ടിനെ 5-2 നാണ് തോൽപ്പിച്ചത്.വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് മികവിലാണ് റയലിന്റെ ജയം. ഈ സീസണിൽ ഡോർട്മുണ്ട് ഏറ്റുവാങ്ങുന്ന ആദ്യ തോൽവി കൂടിയായിരുന്നു ഇത്.

ആദ്യ പകുതിയിൽ 2 – 0 ന് പിന്നിൽ നിന്ന ശേഷമാണ് റയൽ അടിച്ചു കയറിയത്. മുപ്പതാമത്തെ മിനിറ്റിൽ ഡോണിയൽ മലനും മുപ്പത്തിനാലാമത്തെ മിനിറ്റിൽ ജെയ്മിയും ഗോൾ നേടിയതോടെ ഡോർട്മുണ്ട് ആദ്യ പകുതിയിൽ ലീഡെടുത്തു. എന്നാൽ ഡോർട്മുണ്ടിന് രണ്ടാം പകുതിയിൽ കാര്യങ്ങൾ അത്ര എളുപ്പമായില്ല. തുടർച്ചയായി റയൽ ലക്ഷ്യം കണ്ടതോടെ ഡോർട്മുണ്ട് തകർന്നടിഞ്ഞു. വിനീഷ്യസിന് പുറമെ റൂഡിഗർ, ലൂക്കാസ് എന്നിവരാണ് വലകുലുക്കിയത്.

മറ്റൊരു മത്സരത്തിൽ പിഎസ്ജി ,പി.എസ്.വിയോട് സമനിലയിൽ കുരുങ്ങി. മറ്റൊരു മാച്ചിൽ എസി മിലാനും ആഴ്സണലും ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News