ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യാ പാക് മത്സരങ്ങള്‍ ദുബായില്‍

ICC Champions Trophy

വേദിയുടെ വിവാ​ദങ്ങളുടെ അകമ്പടിയോടെയാണ് 2025ലെ ചാമ്പ്യൻസ് ട്രോഫി എത്തുന്നത്. ഇരുവേ​ദികളിലായി മത്സരം നടത്താം എന്ന സമവായത്തിൽ തർക്കങ്ങൾക്കെല്ലാം പരിസമാപ്തിയായി. എട്ട് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിന്റെ മുഴുവൻ ഷെഡ്യൂളും ചൊവ്വാഴ്ചയെത്തി.

2025 ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആദ്യ മത്സരം ആതിഥേയരായ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നടക്കും. രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നതിൽ പാകിസ്ഥാനും ന്യൂസിലൻഡിനുമൊപ്പം ഇന്ത്യയും ബംഗ്ലാദേശും ഗ്രൂപ്പ് എയിലാണ്.

Also Read: സന്തോഷ്ട്രോഫി: കേരളത്തിന് തമിഴ്നാടിന്റെ സമനിലകുരക്ക്; ഇനി ക്വാർട്ടറിനുള്ള ഒരുക്കം

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഫെബ്രുവരി 23ന് പാക്കിസ്ഥാനെതിരേയും, മാർച്ച് 2ന് ന്യൂസിലൻഡിനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ വെച്ചാണ് നടക്കുന്നത്.

Also Read: ബോക്സിങ് ഡേ ടെസ്റ്റിൽ മെൽബണിൽ ഇന്ത്യ വീഴുമോ, വീഴ്തുമോ? നാലാം ടെസ്‌റ്റ്‌ നാളെ

മാർച്ച് 4, 5 തീയതികളിലാണ് 2025 ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനൽ നടക്കുക. മാർച്ച് 9 നാണ് ഫൈനൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ മത്സരം ദുബായിൽ വെച്ചായിരിക്കും നടക്കുക.

ടീമുകൾ വേദി തീയതി സമയം
പാകിസ്ഥാൻ vs ന്യൂസിലാൻഡ്നാഷണൽ സ്റ്റേഡിയം, കറാച്ചി19 ഫെബ്രുവരി2.30PM IST
ബംഗ്ലാദേശ് vs ഇന്ത്യദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്20 ഫെബ്രുവരി2.30 PM IST
അഫ്ഗാനിസ്ഥാൻ vs ദക്ഷിണാഫ്രിക്കനാഷണൽ സ്റ്റേഡിയം, കറാച്ചി21 ഫെബ്രുവരി2.30 PM IST
ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ 22 ഫെബ്രുവരി2.30 PM IST
പാകിസ്ഥാൻ vs ഇന്ത്യദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്23 ഫെബ്രുവരി2.30 PM IST
ബംഗ്ലാദേശ് vs ന്യൂസിലാൻഡ്റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി 24 ഫെബ്രുവരി2.30 PM IST
ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്കറാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി25 ഫെബ്രുവരി2.30 PM IST
അഫ്ഗാനിസ്ഥാൻ vs ഇംഗ്ലണ്ട്ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ26 ഫെബ്രുവരി2.30 PM IST
പാകിസ്ഥാൻ vs ബംഗ്ലാദേശ്റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി27 ഫെബ്രുവരി2.30 PM IST
അഫ്ഗാനിസ്ഥാൻ v ഓസ്ട്രേലിയഗദ്ദാഫി സ്റ്റേഡിയം, ലാഹോർ28 ഫെബ്രുവരി2.30 PM IST
ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ടുംനാഷണൽ സ്റ്റേഡിയം, കറാച്ചി1 മാർച്ച്2.30 PM IST
ന്യൂസിലൻഡ് vs ഇന്ത്യദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്2 മാർച്ച്2.30 PM IST
സെമി ഫൈനൽ 1ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്4 മാർച്ച്2.30 PM IST
സെമി ഫൈനൽ 2ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ5 മാർച്ച്2.30 PM IST
ഫൈനൽഗദ്ദാഫി സ്റ്റേഡിയം, ലാഹോർ 9 മാർച്ച്2.30 PM IST
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News