ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ നാളെ നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് ടീം പ്രഖ്യാപനം.
ഇന്ത്യ- പാക് മത്സര വേദി സംബന്ധിച്ച് വിവാദമുയർന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിനായുള്ള സ്ക്വാഡിനെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ALSO READ; ഇതേയൊരു വഴിയൊള്ളു…! ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ നിന്ന് നവോമി ഒസോക്ക പിന്മാറി
അതേസമയം ഇംഗ്ലണ്ടിനെതിരായ ടി- 20 മത്സരത്തിന്‍റെ പരിശീലന ക്യാമ്പ് നാളെ ആരംഭിക്കും. സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീം കൊൽക്കത്ത ഈഡൻ ഗാഡൻസിലാണ് പരിശീലനം നടത്തുക.ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി – 20 പരമ്പരക്കുള്ള തയ്യാറെടുപ്പിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓൾ റൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here