ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ രോഹിത് നയിക്കും; ഗിൽ വൈസ് ക്യാപ്റ്റൻ, സഞ്ജു ഔട്ട്, ഷമി ഇന്‍

champions-trophy-india-squad-2025

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വാർത്താ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തില്ല. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്. എന്നാൽ പരുക്ക് കാരണം അദ്ദേഹം കളിക്കുമോയെന്നതിൽ ആശങ്കയുണ്ട്.

അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് അടുത്ത മാസം കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. 15 അംഗ ടീമില്‍ സഞ്ജു സാംസൺ ഇല്ല. സഞ്ജുവിന് പകരം കെഎല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുത്തു.

Read Also: സിആര്‍ 7ന്റെ മാനം കാത്ത് ലാപോര്‍തെയുടെ കിടിലന്‍ ഹെഡര്‍; അല്‍ താവൂനിനോട് സമനിലയില്‍ കുടുങ്ങി അല്‍ നസ്ര്‍

അതേസമയം, മുഹമ്മദ് സിറാജിനെ ഒഴിവാക്കി. കുല്‍ദീപ് യാദവിനെയും മുഹമ്മദ് ഷാമിയെയുമാണ് പേസ് നിരയുടെ കുന്തമുനകളാക്കിയത്. പരുക്ക് കാരണം ഒരു വർഷത്തോളമായി ഷമി ടീമിന് പുറത്തായിരുന്നു. അദ്ദേഹം പരുക്കില്‍ നിന്ന് മോചിതനായതിന് തെളിവാണ് ടീമിൽ ഇടം ലഭിച്ചത്.

ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News