പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതുവരെയും സ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പാകിസ്ഥാന്‍. ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്ന പാകിസ്ഥാന്‍ ഇതുവരെയും മത്സരങ്ങളില്‍ ഇന്ത്യ പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതിനിടെയാണ് അതേ മാധ്യമങ്ങളില്‍ പാകിസ്ഥാന്റെ ഉത്തരവാദിത്തം ഇല്ലായ്മകളെ കുറിച്ചും ഇപ്പോള്‍ വാര്‍ത്തകള്‍ നിറയുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് വിവരം.
ALSO READ: ഡിസിസി ട്രഷററുടെയും മകന്റെയും മരണം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ റഫീഖ്
നിരാശാജനകമായ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും നവീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് കൊണ്ട് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ഇതിനകം യുഎഇയിലേക്ക് മാറ്റിയതിനു പിന്നാലെ ടൂര്‍ണമെന്റ് ഒന്നാകെ വേദിമാറ്റുമോയെന്ന ഭീഷണിയിലാണ് പാകിസ്ഥാന്‍.
കറാച്ചിയിലെ നാഷനല്‍ സ്റ്റേഡിയം, ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും പുരോഗമിക്കുന്നത്. ഇവിടുത്തെ നിര്‍മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാകാന്‍ സാധ്യത വിരളമാണെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ ഐസിസിയും ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഒരു കര്‍മസമിതിയെ അവിടേക്ക് അയയ്ക്കാനുള്ള നീക്കത്തിലാണ് ഐസിസി.
ഗാലറിയിലെ സീറ്റുകളുടെ കാര്യത്തിലും ഫ്‌ലഡ്ലൈറ്റുകളുടെ കാര്യത്തിലും ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ്, പിച്ച് എന്നിവയുടെ നിര്‍മാണത്തിലും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഡിസംബര്‍ 31നു മുന്നോടിയായി എല്ലാ ജോലികളും തീര്‍ത്ത് ഫെബ്രുവരി 12ന് സ്റ്റേഡിയങ്ങള്‍ ഐസിസിക്കു കൈമാറാനായിരുന്നു പിസിബിയുടെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here