അധികം കഷ്ടപ്പാടുകള്‍ ഒന്നുമില്ലാതെ വീടിന്റെ പുറകിലുള്ള കുറച്ച് സ്ഥലത്ത് കൃഷി ചെയ്യാവുന്ന ഒന്നാണ് വാഴ കൃഷി. അധിക സമയ നഷ്ടമോ ധനനഷ്ടമോ ഇല്ലാതെ എന്നാല്‍ പെട്ടന്ന് ഫലം കിട്ടുന്ന ഒരു കൃഷിയാണ് വാഴകൃഷി. കൃഷിയില്‍ നല്ല ഫലഭൂയിഷ്ഠമായ പഴം കിട്ടണമെങ്കില്‍ കുറച്ച് ചാണകം കൂടി വളമായി ഇട്ടാല്‍ മതി.
വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇട്ടാല്‍ മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും. പച്ചചാണകം ഉപയോഗിച്ച് വാഴകൃഷിക്കായി എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ജൈവവളം. വാഴയ്ക്ക് ഇടയ്ക്കൂടെ ഈ വളം കൂടി ഇട്ടാല്‍ വാഴ പെട്ടന്ന് കുലയ്ക്കും.
ജൈവവളം തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍
1, മുളപ്പിച്ച വന്‍പയര്‍ അരച്ചത്
2, നന്നായി പഴുത്ത ഏതെങ്കിലും പഴം (കേടായതും ഉപയോഗിക്കാം)
3, പച്ചചാണകം
4, ഗോമൂത്രം
5, രാസവളം ചേരാത്ത മണ്ണ്
6, കുറച്ച് പച്ചക്കറികള്‍
ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മൂന്ന് ദിവസം വെച്ചതിനു ശേഷം ഒരുലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് വാഴയ്ക്ക് ചേര്‍ത്തു കൊടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here