നിങ്ങളറിയാതെ ബ്ലൂടൂത്ത് ഓൺ ആണോ; എന്നാൽ സൂക്ഷിക്കണം..!

പലപ്പോഴും നമ്മളറിയാതെ ഫോണിൽ ഫ്ലാഷ്ലൈറ്റ് ഓൺ ആയി കിടക്കാറില്ലേ. ഫ്ലാഷ് ലൈറ്റ് ആയതുകൊണ്ട് നമുക്ക് വേഗത്തിൽ ശ്രദ്ധിക്കാൻ കഴിയും. എന്നാൽ നമ്മളറിയാതെ ഓൺ ആയി കിടക്കാൻ സാധ്യതയുള്ള മറ്റൊന്നാണ് ബ്ലൂടൂത്ത്. എന്നാൽ ബ്ലൂടൂത്ത് ഓൺ ആയികിടന്നാൽ പണി കിട്ടുമെന്ന് പറഞ്ഞിരിക്കുകയാണ് യുറേകോം സുരക്ഷാ ഗവേഷകർ. ഓൺ ആയി കിടക്കുന്ന ബ്ലൂടൂത്ത് വഴി ഹാക്കർമാർക്ക് അനായാസനം നമ്മുടെ ഫോണുകളിലേക്ക് കടന്നാക്രമണം നടത്താം എന്നാണ് മനസിലാകുന്നത്. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ALSO READ: അബുദാബി ശക്തി തിയറ്റേഴ്‌സ് അംഗങ്ങൾ ദേശീയദിനത്തിൽ ഖോർഫുഖാനിലേയ്ക്ക് യാത്രനടത്തി

ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ അയക്കുമ്പോൾ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാൻ, ബ്ലൂടൂത്ത് ആർക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്ഹോൾസ് ഉപയോഗപ്പെടുത്താനുള്ള സാധ്യത ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു. ഈ പിഴവുകൾ ആർകിടെക്ചർ തലത്തിൽ തന്നെ ബ്ലൂടൂത്തിനെ ബാധിക്കുമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. 2014 അവസാനത്തോടെ പുറത്തിറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ഈ പ്രശ്നം ബാധിക്കുമെന്ന സൂചനകളുണ്ട്.

ALSO READ: കാട്ടിൽ കുടുങ്ങിയ അധ്യാപകരെയും വിദ്യാർഥികളെയും വിജയകരമായി രക്ഷപ്പെടുത്തി

ആർക്കിടെക്ചറൽ ലെവലിൽ ബ്ലൂടൂത്ത് പ്രവർത്തിക്കുന്നതിനാൽ കേടുപാടുകൾ പരിഹരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. ബ്ലൂടൂത്ത് ഉപയോഗശേഷം ഓഫ് ആക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഗവേഷകർ പറയുന്ന ഫലപ്രദമായ പരിഹാരം. പൊതു സ്ഥലങ്ങളിൽ വച്ച് ബ്ലൂടൂത്ത് ഉപയോഗിച്ച് ഡാറ്റ കൈമാറ്റം ചെയ്യാതിരിക്കുന്നതും ഒരു പരിധിവരെ ഇത്തരം കടന്നാക്രമണങ്ങളെ തടയാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News