അതിശക്തമായ മഴയ്ക്കുള്ള സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന്(01 ജൂൺ) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also Read: വിജയം കണ്ട് കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍; റോബോട്ടിക് സർജറി എന്ന സ്വപ്നം യാഥാർഥ്യമാക്കി മലബാര്‍ കാന്‍സര്‍ സെന്റർ

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യവടക്കൻ ജില്ലകളിലാണ് മഴ ശക്തമാവുക. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Also Read: അവയവക്കടത്ത്: പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ, ഇരകളെ ആകർഷിച്ചത് നവമാധ്യമങ്ങളിലൂടെ

പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തിയതിനാൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത തുടരും. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News