അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം,തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്താകെ 115 ദുരിതാശ്വാസ ക്യാമ്പുകളിലായി 2734 കുടുംബങ്ങളിലെ 8260 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കേരളം – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Also Read: പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; തെരച്ചില്‍ തുടരുന്നു
ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും താലൂക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമാണ്.
Also Read: പുതിയ ലോകത്തെ നേരിടാന്‍ കുട്ടികള്‍ പ്രാപ്തരാവണം: പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here