സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തി.

Also read:വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദപാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്.

Also read:തൃശൂരിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു

വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതയെന്നും മലയോര തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. കേരളാ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News