കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് (ആഗസ്റ്റ് ആറ് ) രാത്രി 11.30 വരെ 2.5 മുതല്‍ 2.6 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്‌നാട് (കൊളച്ചല്‍ മുതല്‍ കിലാകാരൈ വരെ) തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.6 മുതല്‍ 3.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.

Also Read: മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശവാദം; വയോധികയെ അടിച്ച് കൊന്നു

ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News