കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മ‍ഴ ലഭിച്ചേക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത

കേരളത്തില്‍ ഇന്ന് (ചൊവ്വ)  ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി. അതേസമയം, ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

നാളത്തോടെ മഴ ദുർബലമാകുമെന്നും അന്തരീക്ഷം വരണ്ട  സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തൽ.

ALSO READ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാത ശിശുക്കളടക്കം 24 പേരുടെ കൂട്ടമരണം, മരുന്നും ജീവനക്കാരുമില്ലെന്ന് അധികൃതര്‍

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീന്‍പിടിത്തത്തിന് തടസ്സമില്ല.

ALSO READ: “മീഡിയാ വണ്ണിൻ്റെ മര്യാദകേട്, പ്രസംഗത്തിലെ ഒരു വരി കട്ടു ചെയ്ത് പ്രചരിപ്പിക്കാൻ നാണമില്ലേ?”: വാക്കുകള്‍ വളച്ചൊടിച്ചതിനെതിരെ അഡ്വ കെ അനില്‍കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News