കുവൈറ്റില്‍ വിസനിയമ ലംഘകര്‍ക്ക് വിസ പുതുക്കുന്നതിന് അവസരം

കുവൈറ്റില്‍ വിസ നിയമ ലംഘകര്‍ക്ക് തങ്ങളുടെ വിസ പുതുക്കുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കുന്നു. 2020-ന് മുമ്പ് താമസം നിയമം ലംഘിച്ച് അനധികൃതരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്കാണ് നിശ്ചിത പിഴ അടച്ച് താമസം നിയമപരമാക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിത്തുടങ്ങിയത്. താമസ രേഖ ഇല്ലാതിരിക്കുകയോ റസിഡന്‍സ് പെര്‍മിറ്റ് കലഹരണപ്പെടുകയോ ചെയ്ത വിദേശികളെ രാജ്യത്തുനിന്ന് തിരിച്ചയക്കണമെന്ന് അനുശാസിക്കുന്ന 2020-ല്‍ കൊറോണ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് പുതിയ തീരുമാനം നടപ്പിലായതോടു കൂടി റദ്ദാകുമെന്നും ഒദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Also Read: കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരം; സഹകരിക്കില്ലെന്ന് യു ഡി എഫ്

അനധികൃതരായി കഴിയുന്ന വിദേശികള്‍ 600 ദിനാര്‍ പിഴ അടച്ച് അതിന്റെ രസീതുമായി ജോലി ചെയ്ത സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗവര്ണറേറ്റിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ എത്തി മതിയായ രേഖകള്‍ സമര്‍പ്പിച്ച് താമസം നിയമപരമാക്കുകയുമാണ് വേണ്ടത്. പുതിയ തീരുമാനം സംബന്ധിച്ച കൂടുതല്‍ വ്യക്തതകള്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്ത് വിടുമെന്നാണ് കരുതുന്നത്. എന്തായാലും, ഇന്ത്യക്കാരുള്‍പ്പെടെ അനധികൃത താമസക്കാരായി കുവൈത്തില്‍ കഴിയുന്ന നിരവധി വിദേശികള്‍ക്ക് ഗുണം ചെയ്യുന്നതാണ് താമസ രേഖ നിയമാനുസൃതമാക്കന്‍ സാഹായിക്കുന്ന പുതിയ തീരുമാനമെന്നു വേണം കരുതാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News