സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ. തിരുവനന്തപുരത്ത് ഇന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടി. ദില്ലിയില്‍ നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍, എയര്‍പോര്‍ട്ടില്‍ നിന്നും രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധം ഉണ്ടായത്.
Also Read: മോദിയുടെ ക്രൈസ്തവ സ്‌നേഹം കാപട്യം: മുഖ്യമന്ത്രി
ഗവര്‍ണര്‍ ഗോബാക്ക് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഗവര്‍ണറുടെ യാത്രയ്ക്കായി വന്‍ പൊലീസ് സന്നാഹമായിരുന്നു നിലയുറപ്പിച്ചത്. ഇത് മറികടന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here