ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സംഘർഷമുണ്ടാക്കുന്നു: മന്ത്രി ആർ ബിന്ദു

ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാല സംഘർഷ ഭരിതമാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ കുട്ടികളെപ്പോലെ ചാൻസലർ പ്രതികരിക്കുന്നു. കുട്ടികളുമായുള്ള സംഘർഷം അവസാനിപ്പിച്ച് ക്യാമ്പസ് വിടണം എന്നതാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.

Also Read: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ ഗവർണറും ഭാഗമാകുന്നു: മുഖ്യമന്ത്രി

കേരളത്തിലെ സർവ്വകലാശാലകളെ സ്വേച്ഛാധിപത്യപരമായി മാറ്റാം എന്നാണ് കരുതുന്നത്. ചാൻസലർ എന്നുള്ള ഉത്തരവാദിത്വം കേരള നിയമസഭയാണ് ഗവർണർക്ക് നൽകിയിട്ടുള്ളത്. അതിനെതിരെയുള്ള ബില്ല് നിയമസഭ പാസാക്കി. അത് രാഷ്ട്രപതിക്ക് അയച്ച് അതിലെ അനശ്ചിതത്വം നിലനിർത്തുന്നു. നിലവാരമില്ലാത്ത തരത്തിലാണ് ഗവർണറുടെ പെരുമാറ്റം. ചാൻസലർ എന്ന നിലയ്ക്ക് ഇത്തരത്തിൽ ഒരു പെരുമാറ്റം ഉണ്ടാകാൻ പാടില്ല.

Also Read: പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍

അപര വിദ്വേഷത്തിന്റെ വിത്തുകൾ ആണ് ഗവർണർ വിതച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൻറെ മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. ആരുടെയെങ്കിലും ഒരാളുടെ മാത്രമല്ല. ഒരു പ്രസ്ഥാനത്തെ ഗുണ്ടകൾ ക്രിമിനലുകൾ എന്ന് വിളിക്കുന്നത് അപലപനീയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരമാവധി സംയമനം പാലിച്ചാണ് ഈ വിഷയത്തിൽ മുന്നോട്ടുപോകുന്നത്. ഗവർണറാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിക്കുന്നത്. സർക്കാർ ഗവർണർ ബന്ധം തരംതാഴ്ന്ന നിലയിലേക്ക് കൊണ്ടുപോകാതിരിക്കാൻ ഗവർണർ ശ്രദ്ധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News