എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് മാത്രമേ നിയമനം നടത്താവൂ എന്ന കോടതി നിര്‍ദേശം പാലിക്കുവാന്‍ ചാന്‍സലര്‍ തയ്യാറാകണമെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
താല്‍കാലിക വി സിയായി സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നു നിയമനം നടത്തിയതിനെതിരെ സര്‍ക്കാരും അദ്ധ്യാപക സംഘടനകളും നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമായിരുന്നു ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഈ കോടതി വിധി. എന്നാല്‍ അതിനെ ഉപജാപക സംഘങ്ങള്‍ക്ക് വഴങ്ങി മറികടക്കാനുള്ള നീക്കം അപലപനീയമാണ്.
Also Read : കെഎസ്ഇബി സബ്സ്റ്റേഷന്‍ ഷട്ട് ഡൗണ്‍: ജലവിതരണം മുടങ്ങും
ഭരണഘടനയും സര്‍വകലാശാലാ നിയമങ്ങളും കോടതി വിധികളും മാനിക്കുവാന്‍ ചാന്‍സലര്‍ തയ്യാറാകാതെ വരുന്നത് വീണ്ടും ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷത്തിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നയിക്കും.
കേരളത്തിലെ സര്‍വകലാശാലകളെ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി നൂതന പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുവാന്‍ ചാന്‍സലര്‍ തയ്യാറായേ മതിയാകൂ എന്ന് എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, ജനറല്‍ സെക്രട്ടറി ഡോ ബിജുകുമാര്‍ കെ എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here