കേരള സർവകലാശാല സെനറ്റിലേയ്ക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടി; സ്റ്റേ നീട്ടി ഹൈക്കോടതി

കേരള സർവകലാശാല സെനറ്റിലേയ്ക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടിയിൽ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി. ഈ മാസം 13 വരെയാണ് ഹൈക്കോടതി സ്റ്റേ നീട്ടിയത്. കഴിഞ്ഞ ഡിസംബർ 12 നായിരുന്നു ചാൻസലറുടെ നടപടി കോടതി സ്റ്റേ ചെയ്തത്. ഹർജി വീണ്ടും ഈ മാസം 13 ന് പരിഗണിക്കും.

Also Read: ‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേത്’: മന്ത്രി ആർ ബിന്ദു

സെനറ്റിലേക്കുള്ള വി സിയുടെ പട്ടിക തള്ളി, ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികൾക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.സര്‍വ്വകലാശാല നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട നാലു വിദ്യാര്‍ഥികളാണ്, തങ്ങളേക്കാള്‍ യോഗ്യത കുറഞ്ഞവരെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത ചാന്‍സലറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

Also Read: സിപിഐഎം എതിർക്കുന്നത് വിശ്വാസിയെ അല്ല വർഗീയവാദിയെ ആണ്: എം വി ഗോവിന്ദൻ മാസ്റ്റർ

സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരെയല്ല ഗവർണർ നാമനിർദേശം ചെയ്തത് എന്നാണ് ഹർജിക്കാരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News