മണിപ്പൂര്‍ കലാപം: മെയ്തികളെയും കുക്കികളെയും തുരത്താന്‍ നാഗവിഭാഗം

മണിപ്പൂരില്‍ മെയ്തികളും കുക്കികളും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നതിനിടയില്‍ ഭരണകൂടത്തിന് തലവേദനയായി നാഗവിഭാഗത്തിന്റെ ഇടപെടല്‍. വ്യാഴാഴ്ച സുഗ്നുവില്‍ ശക്തമായ വെടിവെയ്പ്പ് നടന്നതിന് പിന്നാലെ, തങ്ങളുടെ ജില്ലയായ ചന്ദേലിന് നേരെയുണ്ടാകുന്ന വെല്ലുവിളിക്കെതിരെ സ്വന്തം നിലയ്ക്ക് നടപടികള്‍ സ്വീകരിക്കാനാണ് നാഗാ വിഭാഗത്തിന്റെ തീരുമാനം.

ALSO READ:  ‘സേവിങ്‌സിനൊടുവിൽ ഒരു ക്യാമറയും ട്രൈപ്പോഡും ലൈറ്റും വാങ്ങി, ഒടുവിൽ റീൽസ് റിയലായി’, പ്രേമലുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അഖില ഭാർഗവൻ

നാഗ ഭൂരിപക്ഷ പ്രദേശമായ ചന്ദേലിന് സമീപമാണ് ഇംഫാള്‍ ഈസ്റ്റിനെ, ഈ ജില്ലയുമായി ബന്ധിപ്പിക്കുന്ന സുഗ്നു. ഇവിടെ വെടിവെയ്പ്പ് രൂക്ഷമായ സാഹചര്യത്തില്‍ തങ്ങളുടെ വോളന്റിയര്‍മാരെ വിന്യസിക്കാനാണ് നാഗാ വിഭാഗത്തിന്റെ തീരുമാനം. തങ്ങളുടെ പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി ഹൈവേകളിലടക്കം വോളന്റിയര്‍മാരെ വിന്യസിക്കാനാണ് അവരുടെ പദ്ധതി.

എല്ലാ വിഭാഗക്കാരും താമസിക്കുന്ന സുഗ്നുവില്‍ കഴിഞ്ഞ മെയിലും ജൂണിലും വലിയ സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. ബുധനാഴ്ച വലിയ രീതിയില്‍ വെടിവെയ്പ്പ് നടന്നതിന് പിന്നാലെ സ്‌ഫോടനങ്ങളും തുടരെ സംഭവിച്ചു. ഇതോടെയാണ് നാഗാ വിഭാഗത്തിന്റെ ചന്ദേല്‍, തോംഗ്നോപാല്‍ ജില്ലകളിലെ പ്രധാന സംഘടനയായ ചന്ദേല്‍ നാഗാ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ ഹൈവേയിലെ പ്രധാന പോയിന്റുകളില്‍ തങ്ങളുടെ വോളന്റിയര്‍മാരെ വിന്യസിക്കാന്‍ തീരുമാനിച്ചത്.

ALSO READ:  “ബാബറി പള്ളിക്ക് ശേഷം മറ്റ് പള്ളികള്‍ തകര്‍ക്കുമെന്ന് കരുതിയില്ല”; വിവാദ പ്രസ്താവനയുമായി വി ഡി സതീശന്‍

ഗ്രാമത്തലവന്മാര്‍ക്കൊപ്പം സ്ത്രീകളെയും പല്ലേല്‍, സുഗ്നു എന്നിവിടങ്ങളില്‍ നിന്നുള്ള ഹൈവേയില്‍ വിന്യസിക്കും. ജില്ലാ ആസ്ഥാനത്തേക്കുള്ള വാഹനങ്ങളുടെ പരിശോധന നടത്താന്‍ ഇവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആയുധങ്ങളുമായി കുക്കികളും മെയ്തികളും തങ്ങളുടെ പ്രദേശത്തേക്ക് എത്തുന്നത് തടയാനാണ് ഈ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News