ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി മകൻ ചാണ്ടി ഉമ്മൻ. ചെയ്യാവുന്ന എല്ലാ ട്രീറ്റ്മെന്റും ഞാൻ കൊടുത്തു എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞു. ഞാനിത്രയേ പറയുന്നുള്ളൂ. ഞാനെന്റെ പിതാവിന്റെ ആരോഗ്യം സംരക്ഷിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ആർക്കെങ്കിലും അവസാനമായി അദ്ദേഹത്തെ കാണാൻ പറ്റിയില്ലെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നേരത്തെ, ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഉമ്മൻചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് ബാംഗ്ലൂരിൽ ചികിത്സക്കായി കൊണ്ടുപോയത്.
ALSO READ: വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ല; ഡിവൈഎഫ്ഐ
അതേസമയം, ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ക്ക് അറിയാമെന്നും. വിനായകനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ്’ ലൈവിലെത്തി വിനായകന്‍ പറഞ്ഞത്.പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി ഇടപെടരുത്. കേസെടുക്കരുത് . പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ എന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്.
ALSO READ:നടന്‍ വിനായകനെതിരെ കേസെടുക്കേണ്ടെന്ന് ചാണ്ടി ഉമ്മന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here