ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും

പുതുപ്പള്ളിയുടെ പുതിയ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം പുനരാരംഭിക്കുമ്പോഴാണ് ചാണ്ടി ഉമ്മൻ്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചാണ്ടി ഉമ്മൻ എ കെ ആന്റണിയെ സന്ദർശിച്ചു.

ഉമ്മൻചാണ്ടിക്ക് ശേഷം പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ് ചെയ്യും. പതിനഞ്ചാം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന വേളയിലാണ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ഇതിന് മുന്നോടിയായി ചാണ്ടി ഉമ്മൻ ഇന്നലെ എ കെ ആന്റണി തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിച്ചു.

ALSO READ: സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരത്തേക്ക് പുറപ്പെടും മുമ്പ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി യാത്രതിരിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു.

ALSO READ:  ‘ഉടായിപ്പ് ഒരു സംഘപ്രവര്‍ത്തകന് ചേരുന്നതല്ല’; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മിപ്രിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News