ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം; പൊതു സമൂഹത്തോട് മറുനാടൻ മലയാളി ഷാജൻ സ്കറിയ മാപ്പ് പറയണം:ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ പൊതു സമൂഹത്തോട് മറുനാടൻ മലയാളി ഷാജൻ സ്കറിയ മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മൻ.ഖേദ പ്രകടനം നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ALSO READ: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാനില്ല, ബസിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ല
സോളാർ സമയത്തും ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടി എന്നും ചികിത്സ നൽകിയില്ലെന്നും പറഞ്ഞ് മറുനാടൻ മലയാളി വാർത്ത നൽകി എന്ന്,എം ചാണ്ടി ഉമ്മൻ വ്യക്തമാക്കി.മറുനാടൻ വാർത്തയ്ക്ക് പിന്നിൽ അയാൾ മാത്രമല്ല അടുത്തു നിൽക്കുന്നവരെ ദൂരെ നിൽക്കുവരൊക്കെ ഉണ്ടാകമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി വ്യക്തമാക്കി.

പിതാവിൻ്റെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ ആണ് അദ്ദേഹത്തിന് കോവിഡ് വാക്സിൻ നൽകാതിരുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചാണ്ടിയുടെ വിശദീകരണം.മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നു.ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകിയില്ല എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച മറുനാടൻ മലയാളി മാപ്പു പറയണമെന്നും ഫേസ്ബുക്ക് ലൈവിലാണ് ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്.

ALSO READ: മലയാളി പൊളിയാടാ… എല്ലാ ഭാവുകങ്ങളും; സഞ്ജുവിന് ആശംസകൾ നേർന്ന് ശ്രീശാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News