ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മുതിര്‍ന്ന നേതാക്കളായ കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സി ജോസഫ്, കോട്ടയം ഡിസിസി പ്രസിഡന്റ്, ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയാ ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Also Read: മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചു, പാർപ്പിട ആവശ്യത്തിനുള്ള അനുമതിയില്‍ റിസോര്‍ട്ട് പ്രവര്‍ത്തനം

വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയാവേണ്ടതെന്ന് ചാണ്ടി പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മന്‍ചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനെയും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെയും നാമനിര്‍ദേശ പത്രിക സമർപ്പണം ഇന്നായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി രാധാ മോഹന്‍ അഗര്‍വാള്‍, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങി മുന്‍നിര നേതാക്കള്‍ക്കൊപ്പം എത്തിയാണ് ലിജിന്‍ നാമനിര്‍ദേശ പത്രിക നൽകിയത്. സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

Also Read: വിഭജനകാലത്ത് ആർഎസ്എസ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു; വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News