‘പിതാവിൻ്റെ ആരോഗ്യ പ്രശ്‌നത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ മറക്കില്ല’: പിണറായി വിജയന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

പിണറായി വിജയന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങൾ മറക്കില്ല. പിതാവിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടൽ മറക്കില്ലെന്നും രാഷ്ട്രീയ വ്യത്യാസത്തിനപ്പുറം തൻ്റെ പിതാവുമായി വ്യക്തി ബന്ധം പുലർത്തിയ ആളാണ് മുഖ്യമന്ത്രിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: പണി കിട്ടുന്നതിലും റെക്കോർഡ്; എം ജി സർവ്വകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

ഉമ്മൻ ചാണ്ടിക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ എടുത്ത നിലപാട് ധീരം. വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം മറക്കില്ല. വ്യക്തിയെന്ന നിലയിൽ പരസ്പര ബഹുമാനം എന്താണെന്ന് കാണിച്ചു തന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ALSO READ: അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം വർധിക്കണം: ഫൊക്കാന കൺവെൻഷനിൽ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News