ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണാന്‍ സുപ്രീം കോടതി നിര്‍ദേശം

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി. ബാലറ്റ് പേപ്പറുകള്‍ സുപ്രീംകോടതി പരിശോധിച്ചു. വരണാധികാരി അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകളാണ് പരിശോധിച്ചത്. അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

ALSO READ:കേരളത്തില്‍ 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

അസാധുവായ എട്ടു വോട്ടുകളും സാധുവായി കണക്കാക്കും. എന്തിനാണ് ബാലറ്റ് പേപ്പറില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയെന്ന് സുപ്രീംകോടതി ചോദിച്ചു. 8 ബാലറ്റുകളില്‍ താന്‍ മാര്‍ക്ക് രേഖപ്പെടുത്തിയതായി വരണാധികാരി സമ്മതിച്ചു.

പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ 8 വോട്ടുകളും ലഭിച്ചത് ആം ആദ്മി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനായിരുന്നു. പ്രിസൈഡിങ് ഓഫീസര്‍ ബാലറ്റ് പേപ്പറില്‍ വീഡിയോയില്‍ കണ്ടതുപോലെ ഒരു വര രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. എവിടെയാണ് ബാലറ്റ് പേപ്പറുകള്‍ വികൃതമാക്കിയിരിക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറോട് സുപ്രീം കോടതി ചോദിച്ചു. പ്രിസൈഡിങ് ഓഫീസര്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അഭിഷേക് മനു സിംഗ് വി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News