ചണ്ഡീഗഢ് നഗരസഭാ മേയർ തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. എ.എ.പി നേതാവ് കുൽദീപ് കുമാർ ടിറ്റയാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
Also read:ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മലയാളി യുവതിക്ക് സൈക്കിളിംഗിൽ സുവർണ്ണ നേട്ടം
കോൺഗ്രസ് നോമിനികളായ ഗുർപ്രീത് സിങ് ഗാബിയും നിർമലാ ദേവിയും സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കും. നേരത്തെ പ്രിസൈഡിങ് ഓഫീസർ അസുഖബാധിതനായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസും എ.എ.പി.യും ഒന്നിച്ച് മത്സരിക്കുന്നതിനാൽ സഖ്യത്തിന് ഭൂരിപക്ഷം കിട്ടും.
Also read:താമരശ്ശേരിയിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അതിക്രമം; കാർഷികവിളകൾ നശിപ്പിച്ചതായി പരാതി
35 അംഗ ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ ബി.ജെ.പിക്ക് 14 കൗൺസിലർമാരാണുള്ളത്. എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരാണുള്ളത്. ശിരോമണി അകാലിദളിന് ഒരു കൗൺസിലറുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here