ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. പ്രിസൈഡിങ് ഓഫീസറും ബിജെപിയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് ഇന്ത്യ മുന്നണി ഹൈക്കോടതിയെ സമീപിച്ചു. എട്ട് വോട്ടുകള്‍ അസാധുവായതിന് തുടര്‍ന്നാണ് ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമായാണ് എ എ പി മത്സരിച്ചത്. എന്നാല്‍, എ.എ.പിയുടെ കുല്‍ദീപ് കുമാറിനെ തോല്‍പിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മനോജ് സോങ്കറിന് 16 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കുല്‍ദീപ് കുമാറിന് ലഭിച്ചത് 12 വോട്ടുകള്‍ മാത്രം. ഇന്ത്യ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസര്‍ അസാധുവായി പ്രഖ്യാപിച്ചതാണ് ബിജെപിക്ക് തുണയായത്. ഫലം വന്നതിന് പിന്നാലെ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെയും ബിജെപിക്കെതിരെയും പ്രതിഷേധവുമായി ഇന്ത്യ മുന്നണി രംഗത്ത് വന്നു. പകല്‍ വെളിച്ചത്തില്‍ തട്ടിപ്പ് നടത്തിയ ബിജെപി രീതി അങ്ങേയറ്റം ആശങ്കാജനകം എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എക്‌സില്‍ കുറിച്ചു. ജനഹിതത്തെ അട്ടിമറിക്കുന്ന നടപടിയെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.എ.പി എം.പി രാഘവ് ഛദ്ദ ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്.
അതേ സമയം പ്രിസൈഡിങ് ഓഫീസറും ബിജെപിയും തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് ഇന്ത്യ മുന്നണി പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കേസ് ബുധനാഴ്ച അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here